ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഫിറ്റ്‌നസ്സ് നഷ്ടപ്പെടാൻ കാരണം ബിസ്കറ്റ് എന്ന് റിപ്പോർട്ടുകൾ

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ തുടര്‍ച്ചയായ പരാജയങ്ങളുടെ കാരണം തേടിയിറങ്ങിയതാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്.

താരങ്ങളുടെ ഫിറ്റ്‌നസ്സ് ഇല്ലായ്മയാണ് തോല്‍വിക്ക് കാരണമെന്നാണ് ആദ്യ കണ്ടെത്തല്‍.

ഇത്രയും പരിശീലനങ്ങൾ നൽകിയിട്ടും,ഭക്ഷണം ക്രമീകരിച്ചിട്ടും ഫിറ്റ്‌നസ്സ് നഷ്ട്ടമാകുന്നതെങ്ങനെ എന്ന് ന്യുട്രീഷ്യനിസ്റ്റിനും ഫിറ്റ്‌നസ് ട്രെയിനിക്കും സംശയം വർധിച്ചു വന്നു.

അവസാനം കാരണം കണ്ടെത്തി. ബിസ്‌കറ്റാണ് ഈ കാര്യത്തിലെ വില്ലൻ.

ഡ്രസിങ് റൂമിലെ ഇടവേളകളില്‍ ബിസ്‌കറ്റുകള്‍ പതിവായിരുന്നു. ഈ ശീലമാണ് ഫിറ്റ്‌നസ് നഷ്ടപ്പെടാകന്‍ കാരണമെന്ന് ഡോക്ടറും ഫിസിയോയും ഫിറ്റ്‌നെസ്സ് ട്രെയിനിയും ഒരു പോലെ പറഞ്ഞു.

ടീം മാനേജര്‍ ഗുരുസിന്‍ഹ വില്ലന്‍ ബിസ്‌കറ്റിന് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തി. താരങ്ങളും ഇതിനോട് യോജിച്ചെന്നാണ് ഗുരുസിന്‍ഹ പറയുന്നത്.

താരങ്ങള്‍ ഇതിനെ എതിര്‍ത്തെന്നുള്ള വാര്‍ത്തകൾ ബോര്‍ഡ് തള്ളി. ഫിസിയോയ്ക്കും ട്രെയ്‌നര്‍ക്കുമാണ് കളിക്കാരുടെ ഭക്ഷണത്തിന്റെ ചുമതല. അവര്‍ പറയുന്നത് അനുസരിച്ചേ പറ്റൂ എന്ന് ബോര്‍ഡ് പറഞ്ഞു.

Top