“ബിരിയാണിയെ അവാർഡ് സിനിമയായി കാണരുത്” -സജിൻ ബാബു

തിരുവനന്തപുരം: അവാർഡ് കിട്ടി എന്നത് കൊണ്ട് ബിരിയാണിയെ അവാർഡ് സിനിമ എന്ന് ടാഗ് ചെയ്യരുതെന്ന് സംവിധായകൻ സജിൻ ബാബു. 67 -മത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ പ്രേത്യേക ജൂറി പരാമർശം ലഭിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

”അവാർഡ് കിട്ടി എന്നത് കൊണ്ട് അവാർഡ് സിനിമയായിട്ട് കാണുന്നില്ല. എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന സിനിമയാണിത്. ഐഎഫ്എഫ്കെ ഉൾപ്പെടെയുള്ള മേളകളിൽ സിനിമയുടെ റിസർവേഷൻ മിനിറ്റുകൾ കൊണ്ട് നിറഞ്ഞതും കൂടുതൽ പ്രദർശനങ്ങൾക്കായി ആളുകൾ ആവശ്യമുന്നയിക്കുന്നതുമായ സാഹചര്യമുണ്ടായിരുന്നു.” സജിൻ ബാബു വ്യക്തമാക്കി.

അമ്പതിലേറെ മേഖലകളിൽ പ്രദർശിപ്പിച്ച ബിരിയാണി ഇതിനോടകം 18 പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കേരളത്തിലെ സ്ത്രീകളെന്നല്ല ലോകത്തെവിടെയുമുള്ള സ്ത്രീകൾ നേരിടുന്ന പ്രശ്നമാണ് ചിത്രം പറയുന്നത്.

Top