താരസുന്ദരി നമിത പ്രമോദിന് ഇന്ന് പിറന്നാൾ

ലയാള സിനിമയിലെ യുവനായിക നിരയിൽ ഏറെ പ്രിയങ്കരിയായ താരസുന്ദരി നമിത പ്രമോദിന് ഇന്ന് പിറന്നാൾ. മികച്ച അഭിനയ ശൈലിയിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്റെതായ് വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് നമിത പ്രമോദ്. മികവാർന്ന അഭിനയത്തോടൊപ്പം യുവതാരനിരയിൽ ഏറ്റവും സുന്ദരിയായ നടി എന്ന പ്രത്യേകതയും നമിതപ്രമോദിന് സ്വന്തമാണ്.

2008-10 കാലഘട്ടത്തിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നമിത മലയാള സിനിമയിൽ പുതിയൊരു മാറ്റത്തിന് വഴിതെളിയിച്ച 2011-ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ നമിത ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞു. ഈ വർഷം റിലീസ് ചെയ്ത അൽ മല്ലു ആണ് നമിത പ്രമോദിന്റെതായി അവസാനം പുറത്തു വന്ന ചിത്രം.

Top