നായികയുടെ പിറന്നാള്‍ ദിനത്തില്‍ സാഹോയുടെ രണ്ടാം മേക്കിങ് വീഡിയോ പുറത്ത്

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രഷകരുടെ പ്രീയ താരമായ പ്രഭാസ് നായകനാകുന്ന ചിത്രമാണ് സാഹോ. ഇപ്പോള്‍ സാഹോയുടെ രണ്ടാം മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സിന്റെ ഫേസ്ബുക് പേജിലൂടെയാണ് ഷേഡ്‌സ് ഓഫ് സാഹോയുടെ രണ്ടാം ഭാഗം പുറത്തിറക്കിയത്.

നായിക ശ്രദ്ധ കപൂറിന്റെ ജന്മദിനത്തിലാണ് സാഹോയുടെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഷേഡ്‌സ് ഓഫ് സാഹോയുടെ ആദ്യ ഭാഗം പുറത്തിറക്കിയത് പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബര്‍ 23നായിരുന്നു. ഇത് വന്‍ ഹിറ്റുമായിരുന്നു.

തെലുങ്ക് ചിത്രമായ റണ്‍ രാജാ റണിലൂടെ ശ്രദ്ധേയനായ സുജീത് സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 15ന് പ്രദര്‍ശനത്തിനെത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന സാഹോ ആക്ഷന്‍ ചിത്രമാണ്. പ്രഭാസിനും ശ്രദ്ധ കപൂറിനും ഒപ്പം ചങ്കി പാണ്ഡേ,മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ,ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അമിതാബ് ഭട്ടാചാര്യയയുടെ വരികള്‍ക്ക് സംഗീതം നല്‍കിരിക്കുന്നത് ശങ്കര്‍എഹ്‌സാന്‍ലോയ് ത്രയമാണ്.

Top