പിറന്നാളാംശസകള്‍ പപ്പ,കുഞ്ഞ് ജനിച്ചതിന് ശേഷമുളള ആദ്യ പിറന്നാള്‍ ആഘോഷിച്ച് കുഞ്ചാക്കോ

കുഞ്ചാക്കോ ബോബന്റെ 43-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ആദ്യ പിറന്നാള്‍ കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിനമായി മാറി. പിറന്നാളാംശസകള്‍ പപ്പ, ഈ വാക്ക് കേള്‍ക്കാന്‍ ഞാന്‍ ഒരുപാട് കാത്തിരുന്നിട്ടുണ്ട് എന്ന കുറിപ്പോടെ തന്റെ പിറന്നാളാഘോഷത്തിന്റെ ചിത്രം കുഞ്ചാക്കോ ബോബന്‍ സാമൂഹിക മാധ്യങ്ങളില്‍ പങ്കുവെച്ചു.

താരത്തിന് ആശംസകള്‍ നേര്‍ന്ന് ഒട്ടനവധി ആരാധകരും സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി അിറിയിച്ചുകൊണ്ടുള്ള കുറിപ്പും കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചു.

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോബോബനും പ്രിയയ്ക്കും കുഞ്ഞ് ജനിച്ചത്. കുഞ്ഞില്ലാതിരുന്ന ഈ വര്‍ഷങ്ങളിലെല്ലാം തങ്ങള്‍ അനുഭവിച്ച മാനസിക പ്രയാസം എത്ര വലുതാണെന്ന് പല അഭിമുഖങ്ങളിലും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനുശേഷമാണ് ഇസ എന്ന് വിളിപ്പേരുള്ള ഇസഹാക്ക് അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നത്.

Top