ക്യാപ്റ്റന്‍ കൂളിന് ഇന്ന് 38-ാം പിറന്നാള്‍, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

MS Dhoni

38-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്രസിങ് ധോനി. ഭാര്യ സാക്ഷിയും സുഹൃത്തുക്കളുടെ ലോകത്തങ്ങോളമിങ്ങോളമുള്ള അദ്ദേഹത്തിന്റെ ആരാധകരും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കഴിഞ്ഞു. ലോകകപ്പിലെ ശ്രീലങ്കയുമായുള്ള കളിക്കുശേഷം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം നടന്ന പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഭാര്യ സാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

ഇതിനിടെ ധോനിയുടെ പിറന്നാളിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്ന സഹതാരം രോഹിത് ശര്‍മ്മയുടെ വീഡിയോ ബിസിസിഐയും പുറത്തുവിട്ടിരുന്നു. പിറന്നാളിനെക്കുറിച്ചുള്ള ചോദ്യവും അതിനുള്ള രോഹിത്തിന്റെ തമാശ നിറഞ്ഞ മറുപടിയുമാണ് വീഡിയോയില്‍.

Top