Bird hits Jet Airways flight, passengers stranded at Varanasi airport

വാരണാസി: പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സിന്റെ വിമാനം തിരിച്ചിറക്കി. 150ലേറെ യാത്രക്കാരാണ് വാരണാസി വിമാനത്താവളത്തില്‍ കുടുങ്ങിയത്.

വിമാനം ഖജുരാവോയില്‍ നിന്ന് പറന്നുയരുന്നതിനിടെയാണ് സംഭവം. ജെറ്റ് എയര്‍വെയ്‌സിന്റെ 9ഡബ്ല്യു 2423 വിമാനമാണ് തിരിച്ചിറക്കിയത്.

വിമാനത്തിന്റെ വലതുഭാഗത്തെ എന്‍ജിന്റെ മൂന്നു ബ്ലേഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും വിമാനം യാത്രായോഗ്യമല്ല, സര്‍വീസ് റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു.

വിദേശയാത്രയ്ക്കുള്‍പ്പെടെയുള്ള നിരവധി യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

Top