പക്ഷിപ്പനി; അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള പക്ഷികളുടെ ഇറക്കുമതി നിരോധിച്ച് യുപി

ലക്‌നോ: പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പക്ഷികളുടെ ഇറക്കുമതി നിര്‍ത്തിവച്ചു. സംസ്ഥാനത്തെ നിയന്ത്രിത മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്ത് പത്ത് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രാജ്യം കനത്ത ജാഗ്രതയിലാണ്. ഹരിയാനയിലാണ് ഏറ്റവും കൂടുതല്‍ പക്ഷികള്‍ ചത്തത്. എല്ലാ വിഭാഗങ്ങളിലുമായി നാലു ലക്ഷം പക്ഷികളാണ് ഹരിയാനയില്‍ ഇതുവരെ രോഗം ബാധിച്ചു ചത്തത്.

ഡല്‍ഹിയില്‍ പക്ഷിപ്പനി മൂലം ഇതുവരെ 2.5 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണു വിലയിരുത്തല്‍. ജമ്മു കാശ്മീര്‍, ചത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ കടുത്ത ജാഗ്രതയിലാണ്. വളര്‍ത്തുപക്ഷികള്‍ ഉള്‍പ്പെടെയുള്ളവയുടെ ഇറക്കുമതി ഡല്‍ഹിയില്‍ നിരോധിച്ചിരിക്കുകയാണ്.

Top