രാജസ്ഥാനിലും പക്ഷിപ്പനി വ്യാപകം

യ്പുർ :സവായ് മാധോപുരിലും പക്ഷിപ്പനിയെത്തുടർന്നു കാക്കകൾ ചത്തതോടെ രാജസ്ഥാനിൽ അഞ്ചു ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചു. ഝാലാവാഡ്, കോട്ട, ബാരൻ, ജയ്പുർ, ജോധ്പുർ, പാലി ജില്ലകളിൽ നേരത്തെതന്നെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്തെ 33ൽ 16 ജില്ലകളിലും പക്ഷികൾ വ്യാപകമായി ചത്തൊടുങ്ങി. എങ്കിലും 11 ജില്ലകളിലേതു പക്ഷിപ്പനി മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, കോട്ടയിലും ബാരനിലും കണ്ടതിനേക്കാൾ സാവധാനം പടരുന്ന വൈറസാണു ഝാലാവാഡിൽ പകർന്നതെന്നു കണ്ടെത്തി.

Top