പക്ഷിപ്പനി, ഇടുക്കി ചെക്‌പോസ്റ്റുകളിൽ പരിശോധന ശക്തം

birdflue

ടുക്കി : കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടുർന്ന് ഇടുക്കി ജില്ലയിലെ അതിർത്തി ചെക്‌പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. കമ്പംമേട്, ബോഡിമെട്ട്, കുമളി ചെക്ക് പോസ്റ്ററുകളിൽ മൃഗസംരക്ഷണ വകുപ്പിൻ്റെ മുഴുവൻ സമയ പരിശോധന ആരംഭിച്ചു.

ചെക്ക് പോസ്റ്റുകളിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, അറ്റൻ്റർ, ഫീൽഡ് ഓഫീസർ എന്നിവരടങ്ങിയ സംഘങ്ങളാണ് പരിശോധനകൾ നടത്തുന്നത്. കോഴികളുമായി വരുന്ന വാഹനങ്ങൾ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണു കടത്തിവിടുന്നത്. അവശതയുള്ള കോഴികളെ കണ്ടെത്തിയാൽ വാഹനങ്ങൾ തമിഴ്‌നാട്ടിലേക്ക് തന്നെ മടക്കി അയക്കും.

Top