bird flu-compensation

കൊച്ചി: പക്ഷിപ്പനിയെ തുടര്‍ന്ന് കര്‍ഷകര്‍ ലക്ഷങ്ങളോളം താറാവുകളെ കൊന്ന് കത്തിച്ചെങ്കിലും നഷ്ടപരിഹാരം പ്രഖ്യാപനത്തിലൊതുങ്ങി.

കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയാണ് താറാവുകളെ മുഴുവന്‍ കൊന്ന് കത്തിച്ചത്. എന്നാല്‍ നോട്ട് പ്രതിസന്ധി കൂടി വന്നതോടെ കര്‍ഷകര്‍ ആകെ പ്രയാസപ്പെടുകയാണ്.

ഉള്ള സമ്പാദ്യങ്ങളെല്ലാം വിറ്റു പെറുക്കി താറാവ് കച്ചവടം തുടങ്ങിയ എല്ലാവരുടേയും താറാവുകളെയും കൊന്ന് കത്തിച്ചു. ആലപ്പുഴ കോട്ടയം ജില്ലകളിലായ് പത്ത് ലക്ഷത്തോളം താറാവുകളെയാണ് കൊന്നത്.

നഷ്ടപരിഹാരമില്ലെങ്കില്‍ താറാവുകളെ കൊല്ലേണ്ടെന്ന് കര്‍ഷകര്‍ ആദ്യം നിലപാടെുത്തിരുന്നു. എന്നാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പ് പറഞ്ഞാണ് താറാവുകളെ കൊന്ന് സംസ്‌കരിച്ചത്.

രണ്ട് മാസം പ്രായമായതിന് 100ഉം അതിന് മുകളിലുള്ളവക്ക് 200 ഉം മുട്ട ഒന്നിന് 5 രൂപയും നഷ്ടപരിഹാര സംബന്ധിച്ച് കണക്കും മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിയും പറഞ്ഞിരുന്നു. ഇതനുസരിച്ച് നടപടികളും ആരംഭിച്ചിരുന്നു.

Top