എവിടെ കാണാന്‍ കഴിയും ഇത്ര നല്ലൊരു പ്രധാനമന്ത്രിയെ; മോദിയെ പുകഴ്ത്തി ബിപ്ലവ്

biplav

അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് രംഗത്ത്. ലോകത്ത് എവിടെ കാണും ഇത്ര നല്ലൊരു പ്രധാനമന്ത്രിയെന്നാണ് ബിപ്ലവ് കുമാര്‍ പറഞ്ഞത്.

മോദിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ ഓട്ടോറിക്ഷക്കാരനും മറ്റൊരാള്‍ പലചരക്കു കടക്കാരനാണെന്നും ഇവരുടെ അമ്മ ചെറിയ വീട്ടിലുമാണ് താമസിക്കുന്നതെന്നും ഇത്ര നല്ലൊരു പ്രധാനമന്ത്രിയെ എവിടെ കാണാന്‍ കഴിയുമെന്നും ബിപ്ലവ് ചോദിച്ചു.

മോദിയുടെ അമ്മയ്ക്ക് പ്രായമായി എന്നാല്‍ അവര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ കഴിയാന്‍ ആഗ്രഹിക്കുന്നില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top