ത്രിപുരയില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

അഗർത്തല: മുൻമുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെ ഒഴിവാക്കി ത്രിപുരയിൽ ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക. 48 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പട്ടികയിൽ 11 വനിതകളെ ഉൾപ്പെടുത്തിയിട്ടുഓണ്ട്.

പ്രധാന മത്സരം നടക്കുന്ന അഗർത്തല, സൂര്യമണി നഗർ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ബോർദോവാലി മണ്ഡലത്തിൽ നിന്നാണ് മുഖ്യമന്ത്രി മണിക് സാഹ ജനവിധി തേടുന്നത്. കേന്ദ്ര മന്ത്രി പ്രതിമ ഭൗമിക് ധൻപുർ മണ്ഡലത്തിൽ മത്സരിക്കും.

മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാരിന്റെ സിറ്റിങ് സീറ്റായിരുന്നു ധൻപുർ. കഴിഞ്ഞ തെരഞ്ഞഎടുപ്പിൽ പ്രതിമ ഭൗമിക്കിനെ മണിക് സർക്കാർ പരാജയപ്പെടുത്തിയിരുന്നു. ഇത്തവണ അദ്ദേഹം മത്സരിക്കുന്നില്ല.

ആറ് സിറ്റിങ് എംഎൽഎമാർക്ക് ഇത്തവണ ബിജെപി സീറ്റ് നൽകിയിട്ടില്ല. 60 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 16നാണ് തെരഞ്ഞെടുപ്പ് നടക്കു്‌നത്. ഫെബ്രുവരി 23 ഫലം പ്രഖ്യാപിക്കും.

Top