ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ. തന്നെ ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നതായി കാണിച്ച് ബിപ്ലബ് കുമാറിന്റെ ഭാര്യ നീതിയാണ് ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്.

25 വര്‍ഷത്തെ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണം അവസാനിപ്പിച്ചാണ് 2018 മാര്‍ച്ചില്‍ ബിപ്ലബ് ദേബിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ വന്നത്. വിവാദ പ്രസ്താവനകളിലൂടെ ബിപ്ലബ് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

Top