ബിനു പപ്പു – ഷൈൻ ടോം ചിത്രം ‘ഭാരത സർക്കസ് ; ടീസർ റിലീസ് ചെയ്ത് പൃഥ്വിരാജ്

ടൻ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭാരത സർക്കസ്’. ഷൈൻ ടോം ചാക്കോ, ബിനു പപ്പു എന്നിവർക്കൊപ്പം സംവിധായകൻ എം എ നിഷാദും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജാണ് ടീസർ റിലീസ് ചെയ്തത്. ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രം പ്രതീക്ഷിക്കാം എന്നാണ് ടീസറിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്.

ഒരു ത്രില്ലർ സ്വാഭാവമുള്ള പൊളിറ്റിക്കൽ സറ്റയർ ആയിട്ട് ആണ് ഭാരത സർക്കസ് എത്താൻ പോകുന്നത്. മുഹാദ്‌ വെമ്പായം ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജാഫർ ഇടുക്കി, സുധീർ കരമന, പ്രജോദ് കലാഭവൻ, സുനിൽ സുഖദ, ജയകൃഷ്ണൻ, പാഷാണം ഷാജി, ആരാധ്യ ആൻ, മേഘാ തോമസ്സ്, ആഭിജ, ദിവ്യാ നായർ, മീരാ നായർ, സരിത കുക്ക, അനു നായർ, ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമറ ബിനു കുര്യൻ, സംഗീതം ബിജിബാൽ, എഡിറ്റർ വി.സാജൻ, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക്ക് പരമേശ്വരൻ, കലാസംവിധാനം പ്രദീപ്, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം മനോഹർ, സൗണ്ട് ഡിസൈനിങ് ഡാൻ, കൊ.ഡയറക്ടർ പ്രകാശ് കെ.മധു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കരന്തൂർ, പി.ആർ. ഒ എ എസ്. ദിനേശ്, സ്റ്റിൽ നിദാദ് കെ.എൻ, പബ്ലിസിറ്റി ഡിസൈൻ കോളിൻസ് ലിയോഫിൽ ,മാർക്കറ്റിങ് പ്ലാൻ ഒബ്സ്ക്യുറ, പബ്ലിസിറ്റി & മീഡിയ കണ്ടന്റ് ഫാക്ടറി.

Top