തലാഖ് സമരം; ജുവൈരിയക്ക് പിന്തുണയുമായി ബിനോയ് വിശ്വം

കോഴിക്കോട് : തലാക്ക് ചൊല്ലി ബന്ധം വേര്‍പെടുത്തിയതിനെതിരെ സമരം ചെയ്യുന്ന ഫാത്തിമാ ജുവൈരിയക്ക് പിന്തുണയുമായി സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. ജുവൈരിയക്കും മക്കള്‍ക്കും നീതി ഉറപ്പാക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോഴിക്കോട് നാദാപുരം സ്വദേശിയായ ഫാത്തിമ ജുവൈരിയ രണ്ട് കുട്ടികളുമായി ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ സമരം ഇരിക്കാന്‍ തുടങ്ങിയത്. മൊഴിചൊല്ലി ബന്ധം വേര്‍പ്പെടുത്തിയതിനാല്‍ ജുവൈരിയയെ വീട്ടില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന നിലപാടിലാണ് ഭര്‍തൃവീട്ടുകാര്‍.

പള്ളിയില്‍ തലാക്ക് എഴുതി നല്‍കിയിട്ടുണ്ടെന്ന പേരില്‍ 12 ദിവസം മുമ്പാണ് ജുവൈരിയയെ ഭര്‍ത്താവ് സമീറിന്റെ വീട്ടില്‍ നിന്നും ഇറക്കി വിടുന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സമീര്‍ 22 ദിവസം മുമ്പ് നാട്ടിലെത്തിയിരുന്നെങ്കിലും ജുവൈരിയയും കുട്ടികളുമായി ബന്ധപ്പെടുകയോ വീട്ടില്‍ വരികയോ ചെയ്തിരുന്നില്ല. വിവാഹസമയത്ത് വീട്ടുകാര്‍ നല്‍കിയ 40 പവന്‍ സ്വര്‍ണം സമീറും വീട്ടുകാരും നേരത്തെ തട്ടിയെടുത്തിരുന്നു.

അയല്‍ക്കാരിയായ മറ്റൊരു സ്ത്രീയെ ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹം ചെയ്ത സമീര്‍ ഇപ്പോള്‍ എവിടെയുണ്ടെന്നും ജുവൈരിയക്കറിയില്ല.

Top