ബിജെപിക്കെതിരെ ജനാധിപത്യ കൂട്ടായ്മ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: ദേശീയ തലത്തില്‍ ബിജെപിക്കെതിരെ ജനാധിപത്യ കൂട്ടായ്മ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യം സിപിഎം മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

കോണ്‍ഗ്രസുമായി സിപിഐ സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന നിലയില്‍ ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് ബിനോയ് വിശ്വം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ദേശീയ മതേതര, ജനാധിപത്യ വേദിയുടെ പേരില്‍ കോണ്‍ഗ്രസുമായി കൂട്ടുചേരാന്‍ സിപിഐ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാനസമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Top