കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മല്ലന്മാരാണ് രാജ്യസഭയില്‍ പ്രശ്‌നമുണ്ടാക്കിയത്; ബിനോയ് വിശ്വം

ന്യൂഡല്‍ഹി: രാജ്യസഭയില്‍ മാര്‍ഷലുകളെ ഉപയോഗിച്ച് പ്രശ്‌നം സൃഷ്ടിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് എം പി ബിനോയ് വിശ്വം. താന്‍ പേപ്പര്‍ കീറി എറിഞ്ഞിട്ടില്ല. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പച്ചകള്ളമാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചില മല്ലന്മാരാണ് പ്രശ്നമായുണ്ടാക്കിയത്. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ചര്‍ച്ചയും സംവാദവും ഇല്ലാതെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭയില്‍ പ്രതിഷേധിച്ചവരുടെ പട്ടികയില്‍ ബിനോയ് വിശ്വവും വി. ശിവദാസനും ഉണ്ടായിരുന്നു. ഇരുവര്‍ക്കുമെതിരെ പാര്‍ലമെന്ററികാര്യ മന്ത്രാലയം നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. പാര്‍ലമെന്റില്‍ മേശപ്പുറത്ത് കയറി പ്രതിഷേധിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

 

Top