സി.പി.ഐയുടെ കോൺഗ്രസ്സ് പ്രേമത്തിന് പിന്നിൽ എന്താണ് ?

കോൺഗ്രസ്സിന് ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലന്നു പറയുന്ന സി.പി.ഐ എം. പി ബിനോയ് വിശ്വത്തിൻ്റെ നിലപാട് പാർട്ടി നിലപാടാണ് എന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. കോൺഗ്രസ്സ് തകർന്നാലുള്ള ശൂന്യതയെ കുറിച്ച് വിലപിക്കുന്ന സി.പി.ഐ നേതൃത്വം യഥാർത്ഥത്തിൽ യു.ഡി.എഫിൽ ചേർന്നാണ് ഈ ഡയലോഗ് അടിക്കേണ്ടത്. അതല്ലാതെ ഇടതുപക്ഷത്തിരുന്നു വർഗ്ഗ വഞ്ചന കാട്ടുന്നത് ശരിയല്ല, ‘ഇത്രയ്ക്കും’ തിരിച്ചറിവ് ഉണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനാണ് കോൺഗ്രസ്സിനെതിരെ സി.പി.ഐ മത്സരിക്കുന്നത് എന്ന ചോദ്യത്തിനും മറുപടി പറയണം. കോൺഗ്രസ്സിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുന്ന സി.പി.എം നിലപാടിന് വിരുദ്ധമായ നിലപാട് സി.പി.ഐ പ്രഖ്യാപിക്കുമ്പോൾ, കേരളത്തിലെ കോൺഗ്രസ്സിന് ഇടതുപക്ഷത്തെ അടിക്കാനുള്ള ‘വടി’ കൂടിയാണിപ്പോൾ നൽകപ്പെട്ടിരിക്കുന്നത്. (വീഡിയോ കാണുക)

Top