ബിനീഷിനെ കാണാൻ കഴിയാതെ ബിനോയ് മടങ്ങി

bineesh-binoy

ബംഗളുരു ;എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ കിടക്കുന്ന ബിനീഷ് കോടിയേരിയെ കാണാൻ കഴിയാതെ സഹോദരൻ ബിനോയ് കോടിയരി. അഭിഭാഷകനുമായി എത്തിയ ബിനോയ്‌ അരമണിക്കൂറോളം എൻഫോഴ്‌സ്മെന്റ് ഓഫീസർമാരുമായി തർക്കിച്ചു എങ്കിലും അനുമതി ലഭിക്കാതെ തിരിച്ചു പോരേണ്ടി വരികയായിരുന്നു.

ഇ.ഡി അധികൃതരുമായുള്ള തർക്കം മൂർച്ഛിച്ചപ്പോൾ അവർ ലോക്കൽ പൊലീസിന്റെ സഹായവും തേടിയിരുന്നു. തുടർന്നാണ് അഭിഭാഷകനും ബിനോയും തിരിച്ച് പോകാൻ തയാറായത്.
വ്യാഴാഴ്ച കോടതി പരിസരത്തുവച്ച് ബിനോയ് സഹോദരനെ കണ്ടിരുന്നു. അതിനുശേഷം വെള്ളിയാഴ്ച രാവിലെ ഇ.ഡി ഓഫീസിലെത്തി ബിനീഷിന്റെ വസ്ത്രങ്ങൾ കൈമാറി. വൈകീട്ട് വീണ്ടും എത്തിയപ്പോഴാണ് അധികൃതർ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത്.

Top