ബിനോയ് കോടിയേരിയ്‌ക്കെതിരായ ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കി; 1.72 കോടി രൂപ കമ്പനി ഉടമയ്ക്ക് കൈമാറി

binoy

ദുബായ് : സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കി. ബിനോയ് കോടിയേരി ഞായറാഴ്ച നാട്ടിലേക്ക് തിരിക്കും. യാത്രാവിലക്കിന് കാരണമായ 1.72 കോടി രൂപ ദുബായിലെ ജാസ് ടൂറിസം കമ്പനി ഉടമ മര്‍സൂഖിക്ക് കൈമാറിയതോടെയാണ് കേസ് ഒത്തുതീര്‍ന്നത്. മര്‍സൂഖി കേസ് സ്വയം പിന്‍വലിക്കുകയായിരുന്നുവെന്നും ബിനോയ് പറഞ്ഞു.

ദുബായ് യാത്രാവിലക്കിന് കാരണമായ കേസ് ഒത്തുതീര്‍ക്കുന്നതിനായി കാസര്‍ഗോഡ് സ്വദേശിയായ വ്യവസായി സഹായിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ദുബായില്‍ 13 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയെന്നാണ് ബിനോയിക്കെതിരെ ഉയര്‍ന്ന ആരോപണം. 60,000 ദിര്‍ഹം പിഴ അടക്കാന്‍ കഴിഞ്ഞ വര്‍ഷം കോടതി വിധിച്ചിരുന്നു. കേസില്‍ ബിനോയ് കോടിയേരിക്കെതിരെ ആരോപണം ഉന്നയിച്ച ജാസ് ടൂറിസം കമ്പനിയുടെ പരാതിയില്‍ ഈ മാസം ഒന്നിന് എടുത്ത സിവില്‍ കേസിലാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

Top