ബിനോയി തിരിച്ചു വരും ബിനീഷ് തിരിച്ച് ദുബായിലേക്കും പോകും എ.എന്‍ ഷംസീര്‍

തിരുവനന്തപുരം: ബിനോയിയെയും ബിനീഷ് കോടിയേരിയേയും മുന്‍ നിര്‍ത്തി കോടിയേരി ബാലകൃഷ്ണന്റെ ഇമേജ് തകര്‍ക്കാന്‍ നോക്കിയാല്‍ നടക്കില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീര്‍ എം.എല്‍.എ.

ബിനോയി തിരിച്ചു വരികയും ബിനീഷ് തിരിച്ച് ദുബായിലേക്ക് പോകുകയും ചെയ്യും. അത് കേരളം ഉടനെ തന്നെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി പേര്‍ ലോണ്‍ എടുത്ത് തിരിച്ചടക്കാന്‍ കഴിയാതെ ഗള്‍ഫിലെ നിയമത്തില്‍പ്പെട്ട് കുടുങ്ങിയിട്ടുണ്ട്. അക്കാര്യങ്ങളും ബിനോയിക്കും ബിനീഷിനും പിന്നാലെ നടക്കുന്ന മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും ഷംസീര്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ്സ് നേതാവ് വയലാര്‍ രവിയുടെ മകന്റെ തട്ടിപ്പിനെ കുറിച്ച് കോണ്‍ഗ്രസ്സ് ആദ്യം മറുപടി പറയണം.

പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നിങ്ങള്‍ പിണറായിയെ വേട്ടയാടി ഇപ്പോള്‍ കോടിയേരി സെക്രട്ടറി ആയപ്പോള്‍ അദ്ദേഹത്തെയും വേട്ടയാടുകയാണ്.അതൊന്നും കേരളത്തില്‍ വിലപ്പോകില്ലന്നും ഷംസീര്‍ തുറന്നടിച്ചു.

ബിനോയിക്കെതിരായ പരാതി പാര്‍ട്ടി കേന്ദ്ര നേതൃത്വം സ്വീകരിച്ചത് പാര്‍ട്ടി സി.പി.എം ആയത് കൊണ്ടാണ്. തനിക്കെതിരെ ഇനി നാളെ ആര് പരാതി നല്‍കിയാലും പാര്‍ട്ടി നേതൃത്വം അതും സ്വീകരിക്കും. അതാണ് ഈ പാര്‍ട്ടി. കോണ്‍ഗ്രസ്സല്ല സിപിഎമ്മെന്നും എം.എല്‍.എ വ്യക്തമാക്കി.

Top