മുന്‍കൂര്‍ജാമ്യം ലഭിച്ചെങ്കിലും ബിനോയിക്ക് വേണ്ടി കേസില്‍ ഇടപെടില്ല: കോടിയേരി ബാലകൃഷ്ണന്‍

Kodiyeri Balakrishanan

കൊച്ചി:ബിനോയ് കോടിയേരിക്ക് പീഡനക്കേസില്‍ മുന്‍കൂര്‍ജാമ്യം ലഭിച്ചെങ്കിലും മകന് വേണ്ടി കേസില്‍ ഇടപെടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയിയെ സംരക്ഷിക്കില്ലെന്നും നിലപാടില്‍ മാറ്റമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ബിനോയ് കോടിയേരിക്കെതിരായ പീഡനപരാതി പുറത്തുവന്നസമയത്തും കോടിയേരി ഇതേ നിലപാടായിരുന്നു സ്വീകരിച്ചത്. കുടുംബാംഗങ്ങള്‍ ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം തനിക്കോ പാര്‍ട്ടിക്കോ ഏറ്റെടുക്കാനാകില്ലെന്നും ബിനോയിയെ താനോ പാര്‍ട്ടിയോ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top