പീഡന പരാതി; ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയി കോടിയേരി ഇന്ന് കൂപ്പര്‍ ആശുപത്രിയില്‍

മുംബൈ: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കേസില്‍ ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധനയ്ക്കുള്ള തുടര്‍ നടപടികള്‍ ഇന്നു തന്നെ ഉണ്ടായേക്കുമെന്ന് പൊലീസ്.

ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയിയെ ജൂഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ച് രക്തസാമ്പിള്‍ ശേഖരിക്കാനാണ് പൊലീസ് തീരുമാനം. ഡിഎന്‍എ ടെസ്റ്റിന് തയാറാണെന്ന് ബിനോയി കോടിയേരി നേരത്തേ പൊലീസിനെ അറിയിച്ചിരുന്നു. കേസില്‍ മുംബൈ സെഷന്‍സ് കോടതി ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Top