ബിനോയ് കോടിയേരിക്കെതിരായ വിഷയത്തില്‍ കേന്ദ്രനേതൃത്വം ഇടപെടില്ലെന്ന് യെച്ചൂരി

ന്യൂഡല്‍ഹി:ബിനോയ് കോടിയേരിക്കെതിരായ പരാതിയെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നും വിഷയത്തില്‍ പാര്‍ട്ടി ഇടപെടില്ലെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു.

വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നാരോപിച്ച് ബിനോയ് കോടിയേരിക്കെതിരെ ബീഹാര്‍ സ്വദേശിനിയാണ് രംഗത്ത് വന്നിരിക്കുന്നത്. ഇവര്‍ മുംബൈ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ദുബായില്‍ ഡാന്‍സ് ബാര്‍ ജീവനക്കാരിയായിരുന്ന ഇവര്‍ക്ക് ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസുള്ള ഒരു കുട്ടിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top