ബിനോയ്​ കോടിയേരിയുടെ വിദേശയാത്രക്ക്​ വിലക്ക്​

മുംബൈ: ദുബൈയില്‍ പോകാന്‍ ബിനോയ് കോടിയേരിക്ക് കോടതി അനുമതി നിഷേധിച്ചു. ഓഷിവാര പൊലീസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അന്ധേരിയിലെ കോടതിയാണ് ബിനോയിയുടെ അപേക്ഷ തള്ളിയത്.

ബിനോയ് ബലാത്സംഗകേസ് പ്രതിയാണെന്നും നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതാണെന്നും പൊലീസ് കോടതിയെ അറിയിച്ചതിനെതുടര്‍ന്നാണ് കോടതി അപേക്ഷ തള്ളിയത്.

ബിഹാര്‍ സ്വദേശിയായ ബാര്‍ നര്‍ത്തകി നല്‍കിയ പീഡനപരാതിയില്‍ ബിനോയിക്കെതിരെ ഓഷിവാര പൊലീസാണ് അന്വേഷണം നടത്തുന്നത്.

പരാതിക്കാരിയുടെ മകന്റെ പിതൃത്വം പരിശോധിക്കാന്‍ ബോംബെ ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ബിനോയ് ഈയിടെ ഡി.എന്‍.എ പരിശോധനക്ക് വിധേയനായിരുന്നു. പരിശോധന ഫലം ഇനിയും ഹൈകോടതിയില്‍ എത്തിയിട്ടില്ല. ഇതിനിടയിലാണ് 10 ദിവസത്തേക്ക് ദുബൈയില്‍ പോകാന്‍ അനുമതി തേടി കഴിഞ്ഞ 16ന് ബിനോയ് കോടതിയെ സമീപിച്ചത്.

Top