സ്വര്‍ണക്കടത്ത്: എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് രാജി വെച്ചു

തിരുവനന്തപുരം: എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് രാജിവെച്ചു. സ്വര്‍ണക്കടത്തുകേസില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കമ്പനി തന്നെ ആവശ്യപ്പെട്ടിട്ടാണ് ബിനോയ് രാജിവെച്ചത്. ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഏജന്‍സിയായ ഭദ്ര ഇന്റര്‍നാഷണലില്‍ നിന്നാണ് രാജി വെച്ച്ത്.

സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായ സ്വപ്ന സുരേഷ് എയര്‍ഇന്ത്യ സാറ്റ്സില്‍ നിയമിക്കപ്പെട്ടത് ബിനോയ് ജേക്കബിന്റെ കാലത്തായിരുന്നു. അയോഗ്യത മറച്ചുവെച്ച് സ്വപ്നയെ നിയമിച്ചത് ബിനോയ് ജേക്കബ് ആണെന്നും സാറ്റസ് ജീവനക്കാര്‍ക്ക് പണം നല്‍കി സ്വര്‍ണക്കടത്തിന് സമ്മര്‍ദം ചെലുത്താറുണ്ടെന്നും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മെറിന്‍ മാത്യു വെളിപ്പെടുത്തിയിരുന്നു.

ഏറ്റവും ഒടുവില്‍ ബിനോയ് ജേക്കബ് വിമാനത്താവളത്തില്‍ പാസ് നേടിയത് അനധികൃതമായാണ് എന്ന് തെളിഞ്ഞിരുന്നു. ഒരു കേസില്‍ അന്വേഷണവും മറ്റൊരു കേസില്‍ വിചാരണയും നേരിടുമ്പോള്‍ തന്നെയാണ് പൊലീസില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി വിമാനത്താവളത്തില്‍ പ്രവേശിച്ചത്.

Top