ബിനീഷ് കോടിയേരിയുടെ ജാമ്യഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായി. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മയക്കുമരുന്ന് കേസില്‍ പ്രതി ചേര്‍ക്കാത്തതിനാല്‍ ആ കേസിനെ ആധാരമാക്കി ഇഡി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നും ഇതുവരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാനായില്ലെന്നുമാണ് ബിനീഷിന്റെ അഭിഭാഷകന്‍ വാദിച്ചത്.

തനിക്കെതിരെ കേരളത്തിലും ദുബൈയിലും നിരവധി കേസുകളുണ്ടെന്ന് വരെ നേരത്തെ കോടതിയെ അറിയിച്ച അന്വേഷണസംഘം പിന്നെ ഇതേക്കുറിച്ച് മിണ്ടിയിട്ടില്ലെന്നും രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ഇന്ന് ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള ഇഡിയുടെ മറുപടി വാദം ഇനി വെള്ളിയാഴ്ച നടക്കും. കേസ് പതിമൂന്നാം തവണയാണ് ഹൈക്കോടതിക്ക് മുന്നിലെത്തുന്നത്.

Top