ബിനീഷ് കോടിയേരി റിമാന്‍ഡില്‍; പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും

ബംഗ്ലൂരു: മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും.

ബിനീഷ് കോടിയേരിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. സമാനമായ കേസുകളില്‍ ജാമ്യം നല്‍കിയ വിധികള്‍ അഭിഭാഷകന്‍ കോടതിയെ ഓര്‍മിപ്പിച്ചു. അതേസമയം ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18 ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

Top