പറ്റാവുന്നതെല്ലാം ഇഡി ചെയ്യട്ടെയെന്ന് ബിനീഷ്

ബംഗളൂരു: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യട്ടെയെന്ന് ബിനീഷ് കോടിയേരി. ബിനീഷിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു വീട്ടില്‍ നടത്തിയ റെയ്ഡിനെക്കുറിച്ച് പ്രതികരിച്ചത്.

ബിനീഷിന്റെ തിരുവനന്തപുരത്തുള്ള വീട്ടിലാണ് ബുധാഴ്ച ഇ.ഡി പരിശോധന നടത്തിയത്. 26 മണിക്കൂര്‍ പിന്നിട്ട് പരിശോധന വ്യാഴാഴ്ചയാണ് അവസാനിച്ചത്. ഈ സമയം ബിനീഷിന്റെ ഭാര്യയും കുഞ്ഞും ഭാര്യമാതാവും വീടിനകത്തായിരുന്നു. ഭാര്യയെയും കുട്ടിയെയും തടവില്‍ പാര്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

Top