13 കോടി നല്‍കാനുണ്ടെന്ന വാര്‍ത്ത തെറ്റ്; ബിനോയിയുടെ യാത്രാവിലക്ക് സ്ഥിരീകരിച്ച് ബിനീഷ് കോടിയേരി

bineesh-binoy

തിരുവനന്തപുരം: ബിനോയി കോടിയേരിയുടെ യാത്രാവിലക്ക് സ്ഥിരീകരിച്ച് സഹോദരന്‍ ബിനീഷ് കോടിയേരി രംഗത്ത്. 13 കോടി നല്‍കാനുണ്ടെന്ന വാര്‍ത്ത തെറ്റാണെന്നും ഒരു കോടി 72 ലക്ഷം രൂപയാണ് നല്‍കാനുള്ളതെന്നും യാത്രാവിലക്കിനെതിരെ അപ്പീല്‍ നല്‍കുമെന്നും ബിനീഷ് പറഞ്ഞു. ബിനോയ് അവിടെ കിടക്കട്ടെ, നാട്ടില്‍ വന്നിട്ട് അത്യാവശ്യമില്ല. മക്കള്‍ ചെയ്തതിന് അച്ഛന്‍ ഉത്തരവാദിയല്ലെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കി.

ജാസ് ടൂറിസം കമ്പനിയുടെ പരാതിയില്‍ ഈ മാസം ഒന്നിന് എടുത്ത സിവില്‍ കേസിലാണ് ബിനോയ് കോടിയേരിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ ദുബൈയിലുള്ള ബിനോയിക്ക് നാട്ടിലേക്ക് മടങ്ങാനാകില്ല.

Top