ലഹരിമരുന്ന് കേസ്; ബിനീഷ് കോടിയേരി അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരു മയക്കുമരുന്നു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തു. ഇന്ന് ബംഗളൂരുവിലെ ഓഫീസില്‍ വിളിച്ചു വരുത്തി മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമാണ് ബിനീഷിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്.

അറസ്റ്റിനു പിന്നാലെ ബിനീഷിനെ ബംഗളൂരു കോടതിയിലെത്തിച്ചു. കോടതിക്ക് പുറത്ത് ബിനീഷിന്റെ സഹോദരന്‍ ബിനോയി കോടിയേരിയും അഭിഭാഷകനും എത്തിയിട്ടുണ്ട്. കേസില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദിനെ ഇഡിയും ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബിനീഷിനെയും ചോദ്യം ചെയ്തത്.

Top