ഫെമ ലംഘനക്കേസ് ; ബിനീഷ് കൊടിയേരി വീണ്ടും ഇഡിയുടെ മുന്നില്‍

കൊച്ചി: കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഫെമ ലംഘനക്കേസില്‍ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള കമ്പനികളുമായി ബന്ധപ്പെട്ട ഫെമ കേസുകളിലാണ് ചോദ്യം ചെയ്യല്‍.

ചോദ്യം ചെയ്യലിനായി ബിനീഷിന് കഴിഞ്ഞയാഴ്ച സമന്‍സ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. എന്നാല്‍ രേഖകള്‍ ഇഡിക്ക് മുന്നില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് ബിനീഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യുന്നത്. നിലവില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നേരത്തെ, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2020 ഒക്ടോബര്‍ 29ന് ബിനീഷ് കോടിയേരി അറസ്റ്റിലായിരുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് കര്‍ശന ഉപാധികളോടെ ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Top