ബിനീഷിന് അഭിഭാഷകനെ കാണാന്‍ അനുമതി

ബംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ തുടരുന്ന ബിനീഷ് കോടിയേരിക്ക് അഭിഭാഷകനെ കാണാന്‍ അനുമതി. അതേസമയം, ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.

ബിനീഷും അനൂപ് മുഹമ്മദുമായി നടന്ന പണമിടപാട് സംബന്ധിച്ച് വിശദമായി അന്വേഷിക്കും. ഇരുവരും തമ്മില്‍ 5 കോടിയിലധികം രൂപയുടെ ഇടപാട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍. ബിനീഷിന്റെ രണ്ടു ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെക്കുറിച്ചും അന്വേഷിക്കും.

Top