ബിനീഷ് ബാസ്റ്റിന് അപമാനം നേരിട്ട സംഭവം ; ചര്‍ച്ചക്ക് വിളിച്ച് ഫെഫ്ക

കൊച്ചി : നടന്‍ ബിനീഷ് ബാസ്റ്റിന് അപമാനം നേരിട്ട സംഭവത്തില്‍ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക, സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനോനെയും ബിനീഷ് ബാസ്റ്റിനെയും ചര്‍ച്ചക്ക് വിളിച്ചു. അനില്‍രാധാകൃഷണമേനോന്റെ വിശദീകരണം ഫെഫ്കക്ക് ലഭിച്ച സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഫെഫ്കയുടെ കൊച്ചിയിലെ ഓഫീസില്‍ വെച്ചാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ബിനീഷ് ബാസ്റ്റിനും സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനും ചര്‍ച്ചയില്‍ പങ്കെടുക്കും. അപമാനിച്ചുവെന്നു ബിനീഷിന്റെ പ്രതികരണം വന്ന ഉടന്‍ ഫെഫ്ക അനിലിനോട് വിശദീകരണം ചോദിച്ചിരുന്നു.

Top