ഇന്ധന വിലവര്‍ധവിനെ ട്രോളി ബിനീഷ് ബാസ്റ്റിന്‍

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കെതിരെ വ്യത്യസ്തത രീതിയിലുള്ള പ്രതിഷേധവുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍. സൈക്കിള്‍ ഓടിച്ച് റോഡിലൂടെ പോകുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് വിലവര്‍ധനെയ്‌ക്കെതിരെയുള്ള പ്രതിഷേധം ബിനീഷ് അവതരിപ്പിച്ചത് . ഫോട്ടോയ്ക്ക് താഴെ രസകരമായ ഒരു അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.

‘ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.. ഒരു ലിറ്റര്‍ വെള്ളം കുടിച്ചാല്‍.. 50 കിലോമീറ്റര്‍ ഓടുന്ന വണ്ടി വേറെന്തുണ്ട്’, എന്നാണ് ബിനീഷ് ബാസ്റ്റിന്‍ ഇന്ധന വിലവര്‍ധനയെ പരിഹസിച്ചത്’

Top