ബിനീഷ് ബാസ്റ്റിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു

ടന്‍ ബിനീഷ് ബാസ്റ്റിന്റെ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. രണ്ട് യുവ മോഡലുകളുമൊത്തുള്ള ഗ്ലാമര്‍ ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറകാഴ്ചകളുടെ വീഡിയോ ആണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്. സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കു പരിചിതനായ താരമാണ് ബിനീഷ് ബാസ്റ്റിന്‍.

തനി നാടന്‍ ലുക്കിലാണ് ബിനീഷ് ബാസ്റ്റിനും മോഡലുകളായ ക്രിസ്റ്റിയും ജില്‍നയും ഫോട്ടോഷൂട്ടില്‍ എത്തുന്നത്. ഇകാച്ചോ മോഡലിങ് കമ്പനിക്കു വേണ്ടി ഷിബിന്‍ അഷ്‌റഫാണ് ആശയാവിഷ്‌കരണം നിര്‍വഹിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അജ്മല്‍ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

പാണ്ടിപ്പട, പോക്കിരിരാജ, പാസഞ്ചര്‍, അണ്ണന്‍ തമ്പി, എയ്ഞ്ചല്‍ ജോണ്‍, പോക്കിരി രാജ, ഡബിള്‍ ബാരല്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ആക്ഷന്‍ ഹീറോ ബിജു, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ എണ്‍പതിലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്.

 

Top