ആരോപണങ്ങൾക്ക് മറുപടിയുമായി ബിന്ദു കൃഷ്ണ

കൊല്ലം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ കോൺഗ്രസ് കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ഫെയ്സ്ബുക്ക് കുറിപ്പുമായി കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. പ്രസ്ഥാനത്തിന് ദോഷം വരുന്ന പ്രവർത്തനങ്ങൾക്ക് അറിഞ്ഞും അറിയാതെയും കൂട്ട് നിന്നിട്ടില്ല.

പാർട്ടിയെ വളർത്താനും തളർത്താനും മറ്റാരെക്കാളും കഴിയുന്നത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉള്ളവർക്ക് മാത്രമാണ്. പരാജയ കാരണം അന്വേഷിക്കുക മാത്രമല്ല, പഠിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകാൻ ശ്രദ്ധിക്കുമെന്ന് ബിന്ദു കൃഷ്ണ ഫെയ്സ്ബുക്കിൽ പറഞ്ഞു.

Top