തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ബിന്ദു കൃഷ്ണ

തിരുവനന്തപുരം:തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് കൊല്ലം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ. പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെടുമെന്നാണ് കരുതുന്നതെന്നും ജയിക്കാനാകുമെന്നും ബിന്ദു കൃഷ്ണ പ്രതീക്ഷ പ്രകടിപ്പിച്ചു. കൊല്ലത്ത് വല്ലപ്പോഴും എത്തുന്ന എംഎല്‍എയാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസ് മുന്നേറ്റം നടത്തുമെന്നും അവകാശപ്പെട്ടു.

രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും പുരുഷന്‍മാര്‍ക്കൊപ്പം എത്താന്‍ മൂന്നിരട്ടി പ്രവര്‍ത്തിക്കണമെന്നും ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു. എപ്പോഴും പാര്‍ട്ടി പറയുന്നതിനനുസരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് ആവര്‍ത്തിച്ച ബിന്ദു കൃഷ്ണ ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമടക്കം സുഗമമായി പൂര്‍ത്തിയാകുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.

Top