അമ്മ പ്രസിഡന്റ് ഇന്നസെന്റ് കേരളത്തിന് അപമാനമെന്ന് ബിന്ദു കൃഷ്ണ

കൊല്ലം: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്ന അമ്മ പ്രസിഡന്റ് ഇന്നസെന്റ് കേരളത്തിന് അപമാനമെന്ന് കൊല്ലം ഡിസിസി പ്രസിന്റ് ബിന്ദു കൃഷ്ണ.

സ്ത്രീത്വത്തെ അപമാനിക്കുന്ന സംഘടന പിരിച്ചുവിടാന്‍ മാനാഭിമാനമുള്ള കലാകാരന്മാര്‍ തയാറാകണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

സിനിമ മേഖലയില്‍ ലൈംഗിക ചൂഷണങ്ങള്‍ ഇല്ലെന്നും അതൊക്കെ പഴയ കാലമാണെന്നുമുള്ള ഇന്നസെന്റിന്റെ പരാമര്‍ശമാണ് വിവാദമായത്.

ഇന്നസെന്റിനെതിരേ വിമര്‍ശനവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവും രംഗത്തെത്തിയിരുന്നു.

Top