ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന് സ്ഥിരീകരണം ഇല്ലെന്ന് തന്ത്രി

പത്തനംതിട്ട: ശ്രീലങ്കന്‍ യുവതി ശബരിമല സന്ദര്‍ശം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ശുദ്ധിക്രിയ നടത്തുന്നില്ലെന്ന് തന്ത്രി.

യുവതി പ്രവേശിച്ചു എന്നതിന് സ്ഥിരീകരണം ഇല്ലാത്തതിനാലാണ് ഇപ്പോള്‍ ശുദ്ധിക്രിയ വേണ്ടെന്ന നിലപാട് എടുത്തതെന്നാണ് തന്ത്രി പറഞ്ഞത്. വേണ്ടി വന്നാല്‍ മകരവിളക്കിന് മുന്നോടിയായുള്ള പൂജകള്‍ക്കൊപ്പം ശുദ്ധിക്രിയ നടത്തുമെന്നും തന്ത്രി പറഞ്ഞു.

ബിന്ദുവും കനഗദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നടയടച്ച് തന്ത്രിയുടെ നേതൃത്വത്തില്‍ ശുദ്ധിക്രിയകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ തന്ത്രിക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. അനുമതിയില്ലാതെ ശുദ്ധിക്രിയ നടത്തിയതില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചിട്ടുണ്ട്. 15 ദിവസങ്ങള്‍ക്കകം വിശദീകരണം നല്‍കണമെന്നാണ് ദേവസ്വംബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.

Top