ആടൈ പോലൊരു ചിത്രം വന്നാല്‍ ചെയ്യും; അമല പോളിനെ പ്രശംസിച്ച് ബിന്ദു മാധവി

ടൈ എന്ന ചിത്രത്തില്‍ അര്‍ധ നഗ്നയായി അഭിനയിച്ചതിന് നടി അമല പോളിന് ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയതിനു ശേഷം ചിത്രത്തിനും അമലയുടെ കഥാപാത്രത്തിനും നിറയെ കൈയ്യടിയും ലഭിച്ചു. തികച്ചും ശക്തമായൊരു കഥാപാത്രമായിരുന്നു അമല പോള്‍ ആടൈയില്‍ ചെയ്തത്. അമല പോളിനെ പ്രശംസിച്ച് നിരവധിപേര്‍ രംഗത്തു വന്നിരുന്നു.

ആടൈ ചിത്രത്തിനുവേണ്ടി അമല എടുത്ത പരിശ്രമം വളരെ വലുതാണെന്ന് നടി ബിന്ദു മാധവി പറയുന്നു. ആടൈ പോലൊരു സിനിമ വന്നാല്‍ അമല പോളിനെ പോലെ അത്തരമൊരു ശക്തമായ തീരുമാനമെടുത്ത് അതുപോലെ അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്നാണ് ബിന്ദു പറയുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുവേണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

‘പണം എനിക്ക് പ്രശ്നമല്ല. പണത്തിന് വേണ്ടിയല്ല ഞാന്‍ സിനിമ ചെയ്യുന്നത്. നല്ല കഥാപാത്രങ്ങള്‍ ലഭിക്കണം എന്ന നിര്‍ബന്ധമേ എനിക്കുള്ളൂ. ആടൈ എന്ന ചിത്രത്തിന് വേണ്ടി അമല പോള്‍ എടുത്ത പരിശ്രമം വളരെ വലുതാണ്. അമല പോളിനോട് എനിക്ക് എന്നും ബഹുമാനമാണ്. മാത്രമല്ല, ചിത്രം റിലീസ് ചെയ്യാന്‍ കഴിയാതെ സാമ്പത്തിക പ്രതിസന്ധികള്‍ വന്നപ്പോള്‍ അമല പ്രതിഫലം മടക്കി നല്‍കി സിനിമ റിലീസ് ചെയ്തുവെന്നും കേട്ടു. ഇതുപോലൊരു സാഹചര്യം മുമ്പൊരിക്കല്‍ എനിക്കും ഉണ്ടായിട്ടുണ്ട്.’- ബിന്ദു മാധവി പറഞ്ഞു.

Top