ബിന്‍ലാദന്റെ മകന് 9/11 മുഖ്യസൂത്രധാരന്റെ മകള്‍ വധു

ലണ്ടന്‍: അല്‍ ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ വിവാഹം കഴിക്കുന്നത് 2001 സെപ്തംബര്‍ 11ന് നടന്ന
അമേരിക്കന്‍ ഭീകരാക്രമണത്തിലെ(9/11) മുഖ്യസൂത്രധാരന്‍ മുഹമ്മദ് അറ്റാസിന്റെ മകളെ. ഒസമ ബിന്‍ ലാദന്റെ അര്‍ദ്ധ സഹോദരന്മാരായ അഹമ്മദ്, ഹസ്സന്‍ അല്‍ അത്താസ് എന്നിവര്‍ ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹം നടന്നതായി അറിവുണ്ടെന്നും എന്നാല്‍ ഹംസ എവിടെയാണെന്ന് അറിയില്ലെന്നും അഫ്ഗാനിലാണെന്ന്് തോന്നുന്നതായും സഹോദരന്മാര്‍ പറഞ്ഞു.

“ഹംസ അല്‍ ഖ്വയ്ദയുടെ ഉയര്‍ന്ന സ്ഥാനം ഏറ്റെടുത്തെന്നാണ് വിചാരിക്കുന്നത്. പിതാവിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ അവന്‍ പ്രതികാരം ചെയ്യാന്‍ സാധ്യതയുണ്ട്. പാകിസ്ഥാനിലെ അബോട്ടാബാദില്‍ 2011 മെയ് രണ്ടിനാണ് ഒസാമ ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തുന്നത്” അഹമ്മദ് അല്‍ അത്താസ് പറഞ്ഞു.

ബിന്‍ ലാദന്റെ ഖൈരിയാ സാബാര്‍ എന്ന ഭാര്യയില്‍ ജനിച്ച മകനാണ് ഹംസ. ലാദന്‍ മരിക്കുമ്പോള്‍ സാബാറാണ് ഒപ്പമുണ്ടായിരുന്നത്. ഖാലിദ് എന്ന മകനും പാകിസ്ഥാനില്‍ വച്ച് കൊല്ലപ്പെട്ടു. മറ്റൊരു മകന്‍ സാദ് 2009 ല്‍ അഫ്ഗാനില്‍ വച്ച് ഡ്രോ്ണ്‍ ആക്രമണത്തില്‍ മരിച്ചു.

ഹംസയെ പിന്‍ഗാമിയാക്കാനുള്ള തയ്യാറെടുപ്പുകള്‍ ബുന്‍ ലാദന്‍ നേരത്തെ തന്നെ നടത്തിയിരുന്നു. കുടുംബത്തില്‍ ജീവിച്ചിരിക്കുന്നവരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്ന് ബിന്‍ ലാദന്റെ അമ്മ ആലിയ ഖാനേം ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ നേരത്തെ പറഞ്ഞിരുന്നു.

Top