അഴിമതി ആരോപിച്ച് അറസ്റ്റ് ചെയ്ത സൗദി രാജകുമാരന്‍ അല്‍ വലീദ് ബിന്‍ തലാലിനെ വിട്ടയച്ചു

റിയാദ്: സൗദി അറേബ്യയിലെ കോടീശ്വരനും രാജകുടുംബാംഗവുമായ അല്‍ വലീദ് ബിന്‍ തലാലിനെ വിട്ടയച്ചു.അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി സര്‍ക്കാര്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച തലാല്‍ രണ്ട് മാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്.

റിയാദിലെ റിറ്റ്‌സ് കാല്‍ടോണ്‍ ഹോട്ടലില്‍ നിന്ന് ഇന്നാണ് അദ്ദേഹം മോചിതനായത്. നവംബര്‍ നാലാം തിയ്യതിയാണ് അദ്ദേഹത്തെ സൗദി അഴിമതി വിരുദ്ധ സെല്‍ തടങ്കലിലാക്കിയത്.

അതേസമയം, വ്യവസ്ഥകളുടെയോ സാമ്പത്തിക ഒത്തുതീര്‍പ്പിന്റെയോ പുറത്താണോ മോചനം എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സൗദി ഭരണകൂടം അദ്ദേഹത്തോട് 600 കോടി ഡോളര്‍ ആവശ്യപ്പെട്ടിരുന്നു. ഈ തുക നല്‍കിയാണ് മോചിതനായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തന്റെ അറസ്റ്റ് തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്ന് ബിന്‍ തലാല്‍ പ്രതികരിച്ചു.

Top