‘ബില്ല’ റീ റിലീസിന് ഒരുങ്ങുന്നു; ആവേശത്തില്‍ ആരാധകര്‍

ജിത് ചിത്രം ‘ബില്ല’ റീ റിലീസിന് ഒരുങ്ങുന്നു. ഫെബ്രുവരി 23ന് ചിത്രം തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ റീ റിലീസ് ചെയും. അജിത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററില്‍ ഒന്നാണ് ‘ബില്ല’. വിഷ്ണു വര്‍ധന്‍ സംവിധാനം ചെയ്ത ചിത്രം ബോളിവുഡ് സൂപ്പര്‍ഹിറ്റ് ‘ഡോണ്‍’ റീമേയ്ക്ക് ആയിരുന്നു. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ നയന്‍താര ആയിരുന്നു നായിക.

തമിഴ്‌നാട്ടില്‍ ഇപ്പോള്‍ പുതുതായി ഇറങ്ങുന്ന ചിത്രങ്ങളേക്കാള്‍ മികച്ച പ്രതികരണമാണ് പഴയ സൂപ്പര്‍ഹിറ്റ് സിനിമകള്‍ റീ റിലീസ് ചെയ്യുമ്പോള്‍ ലഭിക്കുന്നത്. ‘വാരണം ആയിരം’, 3, ‘ശിവ മനസുള്ള ശക്തി’ മലയാള ചിത്രമായ ‘പ്രേമം’ എന്നിവയെല്ലാം വാലെന്റൈന്‍സ് ദിന സ്‌പെഷ്യല്‍ ആയി റിലീസ് ചെയ്ത സിനിമകളാണ്. പക്ഷേ ഈ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് തമിഴ് ആരാധകരും സിനിമ പ്രേമികളും നല്‍കിയത്.

ഇനിയും ഒട്ടെറെ ചിത്രങ്ങളാണ് തമിഴ്നാട്ടില്‍ റിലീസ് ചെയ്യാനിരിക്കുന്നത്. വിജയ് ചിത്രം ‘ഗില്ലി’ ബില്ലയ്ക്ക് ശേഷം തിയേറ്ററുകളിലെത്തും. കൂടാതെ ‘കാതല്‍ മന്നന്‍’, ‘മിന്‍സാര കനവ്’, കാര്‍ത്തിയുടെ ആദ്യ ചിത്രം ‘പരുത്തിവീരന്‍’ റിലീസ് ചെയ്യാന്‍ ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴും പഴയ ചിത്രങ്ങള്‍ക്ക് തമിഴ്‌നാട്ടിലുള്ള ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് ഈ റീ റിലീസുകളുടെ എണ്ണം കാണുമ്പോള്‍ മനസിലാകും.

Top