സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംഘടനകള്‍ക്ക് വിദേശസഹായം സ്വീകരിക്കാനാവില്ല; ബില്ലുമായി കേന്ദ്രം

parliament

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തിലും നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് വിദേശ സഹായം കൈപറ്റുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വിദേശ നാണയ വിനിമയ ചട്ടം ഭേഭഗതി ചെയ്തുകൊണ്ടാണ് കേന്ദ്രം നിയന്ത്രണം കൊണ്ടുവരാന്‍ പോകുന്നത്. ഇത് സംബന്ധിച്ച സുപ്രധാന ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും.

വിദേശസഹായം കൈപറ്റുന്ന സര്‍ക്കാര്‍ ഇതര സംഘടനകളെ ശക്തമായി നിയന്ത്രിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍.പൊതുപ്രവര്‍ത്തകര്‍ അംഗമായ സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്കും ഇനി വിദേശ സാമ്പത്തിക സഹായം സ്വീകരിക്കാന്‍ കഴിയില്ല. വിദേശസഹായം കൈപറ്റുന്ന സംഘടനയുടെ അംഗങ്ങള്‍ക്ക് എല്ലാം ആധാര്‍ അടക്കമുള്ള രേഖകള്‍ നിര്‍ബന്ധമാക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

Top