യുഎസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടറായി ഫോക്‌സ് ന്യൂസ് മുന്‍ കോ-പ്രസിഡന്റ് ബില്‍ ഷൈന്‍

വാഷിംഗ്ടണ്‍: ഫോക്‌സ് ന്യൂസ് ചാനല്‍ മുന്‍ കോ-പ്രസിഡന്റായ ബില്‍ ഷൈനെ യുഎസ് കമ്യൂണിക്കേഷന്‍സ് വിഭാഗം ഡയറക്ടറായി ഡൊണാള്‍ഡ് ട്രംപ് നിയമിച്ചു. ഹോപ് ഹിക്‌സിന്റെ ഒഴിവിലേക്കാണ് ഷൈന്‍ എത്തുന്നത്. ടെലിവിഷന്‍, ആശയവിനിമയ രംഗത്തെ പ്രവൃത്തി പരിചയം പരിഗണിച്ചാണ് നിയമനമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.

ഇരുപതു വര്‍ഷം മുന്‍പ് ഫോക്‌സ് ന്യൂസ് ആരംഭിച്ച കാലം മുതല്‍ ചാനലില്‍ പ്രവര്‍ത്തിച്ച ഷൈന്‍ കഴിഞ്ഞവര്‍ഷമാണ് രാജിവെച്ചത്. ചാനല്‍ ചെയര്‍മാനായിരുന്ന റോജര്‍ എയ്ല്‍സിനെതിരെ ഉയര്‍ന്ന ലൈംഗിക അപവാദവുമായി ബന്ധപ്പെട്ടു ഫോക്‌സ് ന്യൂസ് തലപ്പത്തുനിന്നു സ്ഥാനമൊഴിയുകയായിരുന്നു.

ഫോക്‌സിനെതിരായ കേസുകളില്‍ പലതിലും ലൈംഗികമായ പെരുമാറ്റദൂഷ്യത്തിനും അതു തടയാന്‍ നടപടിയെടുക്കാതിരുന്നതിനും ഷൈന്‍ പ്രതിസ്ഥാനത്തായിരുന്നു. ട്രംപ് അധികാരമേറ്റശേഷം കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ആളാണ് ഷൈന്‍.

അതേസമയം, ഷൈനെ നിയമിച്ചതിനെ വിമര്‍ശിച്ച് വനിതാ സംഘടനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

Top