ഗൂഗിൾ സേര്‍ച്ചും ആമസോണ്‍ ഷോപ്പിങ്ങും വൈകാതെ അവസാനിക്കുമെന്ന പ്രവചനവുമായി ബില്‍ ഗേറ്റ്‌സ്

“നിങ്ങള്‍ ഒരിക്കലും ഒരു സേര്‍ച്ച് എൻജിന്‍ ഉപയോഗിക്കില്ല. ഒരിക്കലും സാധനങ്ങള്‍ വാങ്ങാന്‍ ആമസോണില്‍ പോകില്ല,” ഇന്റര്‍നെറ്റിന് ഉടനെ വരാവുന്ന രണ്ട് സുപ്രധാന മാറ്റങ്ങള്‍ പ്രവചിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സ്. മഹാമാരിയുടെ വരവ് പോലും നേരത്തേ പ്രവചിച്ച് ഗേറ്റ്‌സ് ശ്രദ്ധ നേടിയിരുന്നു.

ടെക്‌നോളജി മേഖല ഏറ്റവും മികച്ച ‘ആര്‍ട്ടിഫിഷ്യലി ഇന്റലിജന്റ് ഏജന്റിന്റെ’ നിര്‍മാണത്തിലാണിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, ഇതിന്റെ വരവ് ഇപ്പോഴത്തെ ഇന്റര്‍നെറ്റ് സേര്‍ച്ച് എൻജിനുകളെ ഇല്ലാതാക്കും, പുതിയ ടെക്നോളജി പ്രൊഡക്ടിവിറ്റി മേഖലയേയും ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെയും പൊളിച്ചെഴുതുമെന്നും ഗേറ്റ്‌സ് പ്രവചിക്കുന്നു.

Top