ഇന്ത്യയെ പ്രശംസിച്ച് ബിൽ ഗേറ്റ്സ്

വാഷിംഗ്‌ടൺ :ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണ നയങ്ങളെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. സിങ്കപ്പൂർ ഫിൻടെക് ഫെസ്റ്റിവലിന്റെ വെർച്വൽ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. ചൈനയൊഴികെ ഏതെങ്കിലും രാജ്യത്തെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവരോട് ഇന്ത്യയെ ചൂണ്ടിക്കാണിച്ചുകൊടുക്കുമെന്നു അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തോടെ ഇന്ത്യയിൽ സാർവത്രികമായ ഡിജിറ്റൽ പണമിടപാട് രീതികളെയും ആധാറിനേയും പരാമർശിച്ചുകൊണ്ടായിരുന്നു ബിൽ ഗേറ്റ്സിന്റെ സംസാരം.

ഇന്ത്യയുടെ ഈ നയങ്ങൾ പാവപ്പെട്ട ജനങ്ങൾക്ക് സഹായം വിതരണം ചെയ്യുന്നതിനുളള ചെലവ് ഗണ്യമായി കുറച്ചു, പ്രത്യേകിച്ച് മഹാമാരിയുടെ സമയത്ത്. ചൈനയല്ലാതെ മറ്റൊരു രാജ്യത്തെ കുറിച്ച് പഠിക്കാൻ ആളുകൾ പോകുന്നുണ്ടെങ്കിൽ അവർ ഇന്ത്യയെ ഉറ്റുനോക്കണമെന്ന് ഞാൻ പറയും. ഞെട്ടിക്കുന്ന കാര്യങ്ങളാണ് അവിടെ നടക്കുന്നത്, ആ വ്യവസ്ഥിതിക്ക് ചുറ്റുമുളള നവീകരണങ്ങൾ അസാധാരണമാണ് എന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.

Top