ആദ്യം കണ്ടെത്തുന്ന കൊവിഡ് വാക്‌സിന്‍ അത്രകണ്ട് ഫലപ്രദമാകില്ലെന്ന് ബില്‍ഗേറ്റ്‌സ്

ലണ്ടന്‍: കൊവിഡിനെതിരെ ആദ്യം കണ്ടെത്തുന്ന വാക്സിന്‍ അത്രകണ്ട് ഫലപ്രദമാകില്ലെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ബ്ലുംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ഗേറ്റ്‌സിന്റെ വിശദീകരണം. ‘ആദ്യം കണ്ടെത്തുന്ന വാക്സിന്‍ അത്രകണ്ട് ഫലപ്രദമായിരിക്കില്ല. മികച്ച ഫലം ലഭിക്കുന്ന വാക്സിനായി കുറച്ചധികം കാത്തിരിക്കേണ്ടി വരും.

വാക്സിനോടൊപ്പം മികച്ച ചികിത്സയും കണ്ടെത്തി കൊവിഡില്‍ നിന്ന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് ഉറപ്പുണ്ടെന്ന് ഗേറ്റ്‌സ് പറഞ്ഞു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ വാക്‌സിന്‍ പരീക്ഷണത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് ബില്‍ ഗേറ്റ്സാണ്.

Top